Connect with us

Palakkad

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ തുമ്പില്ലാതെ പോലീസ്‌

Published

|

Last Updated

ചെര്‍പ്പുളശേരി: കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തുമ്പില്ലാതെ പോലീസ് വലയുന്നു. കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ക്കായി കടമ്പഴിപ്പുറം ഹൈസ്‌കൂള്‍ ജംഗ്ഷനിലും തിയേറ്റര്‍ ജംഗ്ഷനിലും ശ്രീകൃഷ്ണപുരം പോലീസ് പരാതിപ്പെട്ടി സ്ഥാപിച്ചു.

പൊതുജനങ്ങള്‍ക്ക് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറുന്നതിനാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.