Connect with us

National

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരന്‍ കൊല്ലപ്പെട്ടു, രണ്ട് ജവാന്മാര്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിപ്രദേശമായ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഷോപ്പിയാന്‍ സ്വദേശിയായ സദ്ദാം ഹുസൈന്‍ മിന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രഹസ്യവിവരത്തെ തുടര്‍ന്ന് െൈസന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും റൈഫിളുകളും അഞ്ച് എകെ 47 വെടിയുണ്ടകളും 119 എകെ 47 റൗണ്ട്‌സും ഒരു കൈബോംബും കണ്ടെടുത്തിട്ടുണ്ട്.

Latest