Connect with us

Kozhikode

നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണു തൊഴിലാളികള്‍ രക്ഷപ്പെട്ടു

Published

|

Last Updated

തേഞ്ഞിപ്പലം: നിര്‍മാണ പ്രവൃത്തിക്കിടെ കെട്ടിടത്തിന്റെ മെയിന്‍ സ്ലാബ് തകര്‍ന്നു വീണു. അപകടത്തില്‍ നിന്ന് നിസാര പരുക്കുകളോടെയാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. പരുത്തിക്കോട് അരിമ്പ്രത്തൊടി ലത്വീഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. ലത്വീഫിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മാണം നടക്കുന്ന കെട്ടിടം ഇന്നലെ പതിനൊന്ന് മണിയോടെ തകര്‍ന്ന് വീഴുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശികളായ അര്‍ജുന്‍ ഷിറ്റ് (24), ആത്തായ് (35), അനാറുല്‍ ഷെയ്ഖ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മെയിന്‍ സ്ലാബിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കവെ തകര്‍ന്ന് വീണാണ് അപകടം. അപകടത്തില്‍ നിന്ന് മറ്റു തൊഴിലാളികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Latest