Connect with us

Kerala

കഴിഞ്ഞ പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തെയല്ല പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജയരാജന്‍ നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വിഷമമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജിലന്‍സ് ഡയരക്ടര്‍ തോമസ് ജേക്കബിനെ ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ചുവപ്പ് കാര്‍ഡും മഞ്ഞ കാര്‍ഡും പ്രതിപക്ഷത്തിന് മാത്രമാണോയെന്ന് അദ്ദേഹം ചോദിച്ചു. തത്തയുടെ പേരിലും ഇപ്പോള്‍ അഴിമതിയാരോപണം ഉയര്‍ന്നിരിക്കുകയാണ്. വിജിലന്‍സ് ഡയരക്ടര്‍ക്ക് തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രിയെ കാണേണ്ട ആവശ്യമെന്താണെന്നും ചെന്നിത്തല ചോദിച്ചു.

Latest