Connect with us

Kerala

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണം: ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. ബേഗൂര്‍ കോളനിയിലെ ബൊമ്മന്‍ (49) ആണ് മരിച്ചത്. നോര്‍ത്ത് വയനാട് ഡിവിഷന്‍ ബേഗൂര്‍ റേഞ്ചിലെ ഫോറസ്റ്റ് വാച്ചറാണ് ഇദ്ദേഹം. തോല്‍പ്പെട്ടി ഇരുമ്പ് പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വനത്തിലെ തേക്കുമരത്തിന് നമ്പര്‍ ഇട്ടുകൊണ്ടിരിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. വനംഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Latest