ആഗോള നിക്ഷേപ സംഗമം: ഗുജറാത്ത് പ്രതിനിധി സംഘം അബുദാബിയില്‍

Posted on: September 8, 2016 9:30 pm | Last updated: September 8, 2016 at 9:30 pm
ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് ജെ ഹൈദറിന് അബുദാബി ചേംബര്‍ ബോര്‍ഡംഗം അഹ്മദ്‌സാലെ അല്‍ സുദൈന്‍ ഉപഹാരം നല്‍കുന്നു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് നീതാ ഭൂഷണ്‍,  ചേംബര്‍അംഗങ്ങളായ ദലാല്‍ അല്‍ഖുബൈസി, യൂസഫലി എം എ, എന്‍ എം സി  ചെയര്‍മാന്‍ബി ആര്‍ ഷെട്ടി എന്നിവര്‍ സമീപം.
ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് ജെ ഹൈദറിന് അബുദാബി ചേംബര്‍ ബോര്‍ഡംഗം അഹ്മദ്‌സാലെ അല്‍ സുദൈന്‍ ഉപഹാരം നല്‍കുന്നു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് നീതാ ഭൂഷണ്‍, ചേംബര്‍അംഗങ്ങളായ ദലാല്‍ അല്‍ഖുബൈസി, യൂസഫലി എം എ, എന്‍ എം സി
ചെയര്‍മാന്‍ബി ആര്‍ ഷെട്ടി എന്നിവര്‍ സമീപം.

അബുദാബി: അടുത്ത വര്‍ഷം ജനുവരിയില്‍ ഗുജറാത്തില്‍ വെച്ച്‌നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ മീറ്റിന്റെ പ്രചരണാര്‍ഥം അബുദാബിയിലെത്തിയ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ അബുദാബി ചേംബര്‍ ആസ്ഥാനം സന്ദര്‍ശിച്ചു. ചേംബറില്‍ നടന്ന യോഗത്തില്‍ ഗുജറാത്തിലെ വിവിധമേഖലകളിലെനിക്ഷേപ സാധ്യതകളെപ്പറ്റി ഗുജറാത്ത് സംഘം വിശദീകരിച്ചു.
ജനുവരി ആദ്യവാരം നടക്കുന്ന ആഗോള നിക്ഷേപകസംഗമത്തെപ്പറ്റിയുള്ള ഒരു ലഘു ചിത്രവും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് ജെ ഹൈദറിന്റെനേതൃത്വത്തിലാണ് പ്രതിനിധി സംഘം അബുദാബിയിലെത്തിയത്. അബുദാബി ചേംബര്‍ അംഗങ്ങളായഅഹമ്മദ്‌സാലെഅല്‍ സുദൈന്‍, ജമാല്‍അല്‍നുഐമി, ദലാല്‍ അല്‍ഖുബൈസി, എം എ യൂസുഫലി, ബി ആര്‍ ഷെട്ടി എന്നിവരും നിക്ഷേപകസംഗമത്തില്‍ സംബന്ധിച്ചു.