മലബാര്‍ സിമന്റ്‌സ് അഴിമതി: പത്മകുമാറിന് ജാമ്യമില്ല

Posted on: September 6, 2016 4:48 pm | Last updated: September 6, 2016 at 8:23 pm
SHARE

K-Padmakumar-arrestതൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ മുന്‍ എംഡി പത്മകുമാറിനെ ഈ മാസം ഒമ്പത് വരെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് പത്മകുമാറെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ബോര്‍ഡിനെതിരേ പത്മകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

സിമന്റ് ഡീലര്‍ഷിപ്പില്‍ 2.70 കോടി മലബാര്‍ സിമന്റ്‌സിനു നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ത്തുടര്‍ന്ന് മലബാര്‍ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു കെ. പത്മകുമാറിനെ നീക്കുകയും ചെയ്തിരുന്നു.