റിയോ 2016; ഇന്ത്യന്‍ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍ പുറത്ത്

Posted on: August 8, 2016 8:40 am | Last updated: August 8, 2016 at 10:10 am
SHARE

ARROWറിയോ ഡി ജനീറോ: വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ദീപിക കുമാരിയും സംഘവും ക്വാര്‍ട്ടറില്‍ പുറത്ത്. കരുത്തരായ റഷ്യക്കെതിരെ ഉജ്ജ്വല പ്രകടനം പുറത്തെടുത്തെങ്കിലും ടൈബ്രേക്കറില്‍ കീഴടങ്ങി കുതിപ്പ് അവസാനിപ്പിച്ചു. ദീപിക കുമാരി, ബൊംബായ്‌ല ദേവി, ലക്ഷ്മിറാണി മാഞ്ചി എന്നിവരടങ്ങിയ ടീം നാലു സെറ്റ് മത്സരത്തില്‍ 44ന് സമനിലയില്‍ പിരിഞ്ഞപ്പോഴാണ് ടൈബ്രേക്കറിലത്തെിയത്. എന്നാല്‍, 2523ന് കീഴടങ്ങിയ ഇന്ത്യയുടെ മോഹം ക്വാര്‍ട്ടറില്‍ അവസാനിച്ചു.

ഞായറാഴ്ച വൈകീട്ട് നടന്ന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ 53ന് (5251, 4950, 5252, 5244) തോല്‍പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലത്തെിയത്. വ്യക്തിഗത റാങ്കിങ് മത്സരത്തില്‍ നിരാശപ്പെടുത്തിയ സംഘം ടീമായിറങ്ങിയപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നു. ക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ പിന്നിലായെങ്കിലും, തുടര്‍ച്ചയായ രണ്ടു സെറ്റും പിടിച്ച് ഇന്ത്യ 42ന് ലീഡ് നേടി. അവസാന സെറ്റിലെ ഒന്നാം റൗണ്ടില്‍ പിന്നിലായെങ്കിലും രണ്ട് പെര്‍ഫക്ട് ടെന്നുമായി തിരിച്ചത്തെി. പക്ഷേ, ഒരു പോയന്റ് വ്യത്യാസത്തില്‍ (5455) തോറ്റതോടെ പോരാട്ടം ടൈബ്രേക്കറിലത്തെി. വ്യക്തിഗത വിഭാഗത്തില്‍ ലക്ഷ്മിറാണി മാഞ്ചി ഇന്നിറങ്ങും.