ജിഷ വധക്കേസ്: പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്; 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

Posted on: June 30, 2016 3:51 pm | Last updated: July 1, 2016 at 11:06 am

ameerul-islam-3006-2.jpg.image.784.410

കൊച്ചി: ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അമീറിന്റെ പോലീസ് കസ്റ്റഡിയിലെ റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

അമീറിന്റെ മുഖംമൂടി മാറ്റിയാണ് കോടതിയില്‍ ഹാജരാക്കിയത്. അമീറിനെ പിടികൂടിയതിന് ശേഷം ആദ്യമായാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നേരത്തെ മുഖംമൂടി ധരിച്ചാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നത്. നേരത്തെ പോലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളൊന്നുമായും പ്രതിയുടെ രൂപത്തിന് ബന്ധമില്ല.

പ്രതിയുടെ മുഖം മറക്കുന്നത് എന്തിനാണെന്ന് മജിസ്‌ട്രേറ്റ് നേരത്തെ പോലീസിനോട് ചോദിച്ചിരുന്നു. ഇനിയും പ്രതിയുടെ മുഖം മറച്ചാല്‍ മജിസ്‌ട്രേറ്റിനോട് കാരണം വിശദീകരിക്കേണ്ടിവരും എന്നതിനാലാണ് പ്രതിയുടെ മുഖംമൂടി മാറ്റാന്‍ പോലീസ് തീരുമാനിച്ചത്.