Connect with us

Business

സെന്‍സെക്‌സ് 215 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 215.84 പോയിന്റ് നേട്ടത്തില്‍ 26,740.39ലും നിഫ്റ്റ് 76.15 പോയിന്റ് ഉയര്‍ന്ന് 8204ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1833 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 773 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹീറോ മോട്ടോര്‍കോര്‍പ്, എന്‍ടിപിസി, വിപ്രോ, ഭേല്‍, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, കോള്‍ ഇന്ത്യ, ഐടിസി, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ് തുടങ്ങിയ നഷ്ടത്തിലുമായിരുന്നു.