ബീഹാറില്‍ യുവതിയെ തോക്കുചൂണ്ടി ബലാല്‍സംഗം ചെയ്തു

Posted on: June 23, 2016 3:58 pm | Last updated: June 23, 2016 at 3:58 pm

rapeപട്‌ന: ബീഹാറിലെ മോതിഹാരിയില്‍ യുവതിയെ തോക്കുചൂണ്ടി ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗം ചെയ്ത യുവാവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചതായും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവ് നേരത്തെ യുവതിയെ മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതോടെ യുവതി ബ്ലെയ്ഡ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചു. തുടര്‍ന്ന് യുവാവ് ബലാല്‍സംഗത്തിനിരയാക്കുകയും ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. യുവാവ് ഒളിവിലാണ്.