കൊല്ലം മുന്‍സിഫ് കോടതി പരിസരത്ത് സ്‌ഫോടനം

Posted on: June 15, 2016 11:22 am | Last updated: June 15, 2016 at 4:12 pm
SHARE

KOLLAM COURTകൊല്ലം: കളക്‌ട്രേറ്റ് കെട്ടിടസമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്‌ഫോടനം. കോടതി പരിസരത്ത് കാലങ്ങളായി കിടക്കുന്ന പഴയ ജീപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായത് . പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറ മുളവങ്ങ സാബുവിനാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ച ചീളുകള്‍ തറച്ചാണ് സാബുവിന്റെ മുഖത്ത് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജില്ലാ കലക്ടര്‍ ഷൈന മോള്‍, സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനു എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.സ്‌ഫോടനം ആസൂത്രിതമെന്ന് പോലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here