പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചു: സാക്ഷി മഹാരാജ് വിവാദത്തില്‍

Posted on: May 6, 2016 6:29 pm | Last updated: May 6, 2016 at 6:29 pm

sakshi maharajന്യൂഡല്‍ഹി: പൊതുവേദിയില്‍ പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ട ബിജെപി എംപി സാക്ഷി മഹാരാജിന്റെ നടപടി വിവാദമായി. മെയ് 3ന് ഫരീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ എംപി പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കസേരയിലിരിക്കുന്ന സാക്ഷിമഹാരാജ് സ്ത്രീകളോട് സംസാരിക്കുകയും അടുത്തുള്ള പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പെണ്‍കുട്ടി ആദ്യം വിസമ്മതിക്കുന്നുണ്ടെങ്കിലും കൂടെയുള്ള സ്ത്രീകളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജീന്‍സ് അഴിക്കുകയായിരുന്നു. ചുറ്റും നിരവധി പുരുഷന്‍മാര്‍ കൂടിനില്‍ക്കുന്നതിനിടെയാണ് സാക്ഷി മഹാരാജ് പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചത്.

നവ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ എംപിക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തത്തെി. എന്നാല്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ പരിശോധിക്കുകയായിരുന്നുവെന്നാണ് സാക്ഷിമഹാരാജിന്റെ വിശദീകരണം.