ഹോണ്ട ബിആര്‍വി പുറത്തിറക്കി; വില 8.75 ലക്ഷം

Posted on: May 5, 2016 6:19 pm | Last updated: May 5, 2016 at 6:19 pm

hondaഹോണ്ടയുടെ പുതിയ എസ്‌യുവി ഹോണ്ട ബിആര്‍വി പുറത്തിറങ്ങി. പെട്രോള്‍ മോഡലിന് 8.75 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇന്നുവരെ ഇന്ത്യയിലിറങ്ങിയ മിനി എസ്‌യുവികളെല്ലാം അഞ്ച് സീറ്റുള്ളവയാണെങ്കില്‍ ഹോണ്ട ബിആര്‍വിക്ക് ഏഴ് സീറ്റുകളുണ്ട്. മൊബീലിയയും അമേയ്‌സും പിറന്ന ബ്രിയോ പ്ലാറ്റ്‌ഫോമിലാണ് ബിആര്‍വിയും രൂപം കൊണ്ടത്. വലിയ ടയറുകളും വീല്‍ ആര്‍ച്ചുകളും എല്ലാംകൂടി ചേര്‍ന്നാല്‍ ബ്രിയോയുടെ ഇരട്ടി വലുപ്പം.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട്. പെട്രോളില്‍ സിവിടി ഓട്ടമാറ്റിക് രണ്ടും സുഖകരമായ ഡ്രൈവിംഗും ഹാന്‍ഡ്‌ലിംഗും തരും. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സില്‍ വരുത്തിയ മാറ്റങ്ങള്‍ പെട്രോള്‍ മോഡലിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കി. ഐ വിടെക് പെട്രോളിന് 119 ബിഎച്ച്പിയും ഡീസലിന് 100 ബിഎച്ച്പിയുമാണ് കരുത്ത്.

ALSO READ  ഫ്യൂവൽ പമ്പ് തകരാർ: ഹോണ്ടയുടെ 65,651 കാറുകൾ തിരിച്ച് വിളിച്ചു