തിരുവനന്തപുരത്ത് അറുപത്തെട്ടുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു

Posted on: May 4, 2016 5:29 pm | Last updated: May 4, 2016 at 5:29 pm

rapeതിരുവനന്തപുരം: അഞ്ചുതെങ്ങില്‍ ഒറ്റക്ക് താമിസിക്കുന്ന വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. വീട്ടിലെ മെയിന്‍ സ്വിച്ച് പുറത്തുനിന്ന് ഓഫ് ചെയ്ത ശേഷം പിന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്നാണ് അക്രമി വീട്ടിനുള്ളില്‍ കടന്നത്.

ചിറയിന്‍കീഴിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വൃദ്ധ. ഒരാളാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണിത്.