ഗുജറാത്തില്‍ സ്‌കൂളില്‍ ചേരണമെങ്കില്‍ ‘ഭാരത് മാതാ കി ജയ്’ എന്നെഴുതണം

Posted on: April 4, 2016 7:43 pm | Last updated: April 5, 2016 at 10:02 am
SHARE

schoolഅഹമ്മദാബാദ്: ബിജെപി നേതാവ് തലവനായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ അപേക്ഷയില്‍ ഭാരത് മാതാ കി ജയ് എന്നെഴുതണമെന്ന് നിര്‍ദേശം. ബിജെപി നേതാവും ശ്രീ പട്ടേല്‍ വിദ്യാര്‍ഥി ആശ്രം ട്രസ്റ്റ് തലവനുമായ ബിജെപി നേതാവ് ദിലീപ് സംഗാനിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഈ നിബന്ധനയുള്ളത്. ഒരു കോളേജും മൂന്ന് സ്‌കൂളുകളുമുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ നിബന്ധന വെക്കുന്നത്. വിദ്യാര്‍ഥികളില്‍ ദേശീയത വളര്‍ത്താനാണ് ഈ നടപടിയെന്ന് ദിലീപ് സംഗാനി പറഞ്ഞു.

എംവി പട്ടേല്‍ കന്യ വിദ്യാലയ്, ടിപി മേത്ത, എംടി ഗാന്ധി ഗേള്‍സ് ഹൈസ്‌കൂള്‍, പട്ടേല്‍ വിദ്യാര്‍ഥി ആശ്രം, എംഡി പട്ടേല്‍ ഫിസിയോ തെറാപ്പി കോളേജ് എന്നിവിടങ്ങളിലായി 5000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 2012 വരെ ടിപി മേത്ത, എംടി ഗാന്ധി ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവ മുന്‍സിപ്പല്‍ കന്യാ സ്‌കൂള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമ്രേലി മുന്‍സിപ്പാലിറ്റി സ്‌കൂളുകള്‍ ട്രസ്റ്റിന് കൈമാറുകയായിരുന്നു. ഇന്നും ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here