പൂഞ്ഞാറിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥി തനെന്ന് പിസി ജോര്‍ജ്

Posted on: March 28, 2016 5:14 pm | Last updated: March 29, 2016 at 10:53 am
SHARE

pc-georgeകോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി പിസി ജോര്‍ജ് രംഗത്ത്. സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചുവെന്നും പൂഞ്ഞാറില്‍ സാധാരണ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൂഞ്ഞാറില്‍ തനിക്ക് സീറ്റ് നല്‍കാമെന്ന് സിപിഎം നേതൃത്വം ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു വിഭാഗം തന്നെ ചതിക്കുകയായിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ സ്‌പോണ്‍സര്‍ ചെയ്താണ് പൂഞ്ഞാറില്‍ ഇറക്കുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു. പാര്‍ട്ടി കമ്മിറ്റി കൂടിയ ശേഷം നാളെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.