പികെ ജയലക്ഷ്മിക്കും അനില്‍കുമാറിനും എതിരെ പോസ്റ്റര്‍

Posted on: March 22, 2016 10:52 am | Last updated: March 22, 2016 at 10:52 am

pk jayalakshmi1കോഴിക്കോട് : കോണ്‍ഗ്രസ് നേതാക്കളായ മന്ത്രി പി.കെ ജയലക്ഷ്മിക്ക് എതിരെയും, കെ.പി അനില്‍കുമാറിനെതിരെയും പോസ്റ്ററുകള്‍. മാനന്തവാടിയിലാണ് പി.കെ ജയലക്ഷ്മിക്ക് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച് ആര്‍.എസ്.എസുകാരിയായി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥിയെ ഇനി വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ജയലക്ഷ്മി കൈപ്പത്തി ചിഹ്നത്തില്‍ ഇനി മത്സരിക്കേണ്ടെന്നും സേവ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ വ്യക്തമാക്കുന്നു. അതേസമയം കൊയിലാണ്ടിയില്‍ എപി അനില്‍കുമാറിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥികളാക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെയും സേവ് യൂത്ത് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.