പര്‍വേസ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ടു

Posted on: March 18, 2016 4:42 pm | Last updated: March 18, 2016 at 4:42 pm

musharafഇസ്‌ലാമാബാദ്: നിരവധി കേസുകള്‍ക്ക് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടു. കഴിഞ്ഞ ദിവസം മുഷറഫിന്റെ യാത്രാ വിലക്ക് പാക് സുപ്രീംകോടതി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഷറഫ് ദുബൈയിലെത്തിയത്.

നട്ടെല്ലിന്റെ ചികില്‍സക്കുവേണ്ടിയാണ് മുഷറഫ് ദുബൈയിലെത്തിയതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷന്‍ നല്‍കുന്ന വിശദീകരണം. അത്യാവശ്യമായി സുഷുംനനാഡിക്ക് നടത്തേണ്ട ചികില്‍സ പാക്കിസ്ഥാനില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചികില്‍സക്ക് ശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് മുഷറഫ് പറഞ്ഞു. എന്നാല്‍ ഈ വാഗ്ദാനത്തെ നിരീക്ഷകര്‍ പൂര്‍ണമായും വിശ്വസിക്കുന്നില്ല.