ഫേസ്ബുക്ക് പോസ്റ്റ്; മന്ത്രി അബ്ദുര്‍ബ്ബ് പരാതി നല്‍കി

Posted on: March 10, 2016 9:47 am | Last updated: March 10, 2016 at 9:47 am

abdurabbതിരൂരങ്ങാടി: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ ഫേസ്ബുക്കില്‍ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയ വ്യക്തിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി. സംഘടനകളുടെയും വ്യക്തികളുടേയും മറ്റും വോട്ട് തനിക്കാവശ്യമില്ല എന്ന രീതിയിലാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരൂരങ്ങാടി മണ്ഡലത്തിലെ യു ഡി എഫ്. സ്ഥാനാര്‍ഥിയായ തന്നെ മന:പൂര്‍വം അപകീര്‍ത്തിപ്പെടുത്താനും തിരഞ്ഞെടുപ്പില്‍ പ്രതികൂല സ്ഥിതി ഉണ്ടാക്കാനും ബോധപൂര്‍വം ചെയ്തതാണിതെന്ന് മന്ത്രിയുടെ പരാതിയില്‍ പറയുന്നു. അബ്ദുര്‍റഹീം എം പുത്തരിക്കല്‍ എന്നയാളിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.