ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യതയും ജനസ്വീകാര്യതയും കണക്കിലെടുത്താവുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേ തട്ടിലുള്ള ഘടകങ്ങളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാകും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. യുഡിഎഫ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ഘടകക്ഷികളുമായി സീറ്റു വീതംവയ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് വേഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.