വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിച്ചു

Posted on: February 16, 2016 6:56 pm | Last updated: February 16, 2016 at 6:56 pm
SHARE

awardജിദ്ദ: വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കെ.പി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി സുലൈമാന്‍, അഹദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദലി മാസ്റ്റര്‍ എന്നിവരെ ജിദ്ദയില്‍ ഒമേഗയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഈ വര്‍ഷത്തെ ഹിമാക്ഷര രാഷ്ട്രീയ സാഹിത്യ പരിഷത്തിന്റെ മികച്ച പ്രിന്‍സിപ്പാള്‍ക്കുള്ള എ.പി.ജെ അബ്ദുല്‍ കലാം പുരസ്‌കാരത്തിന് മുഹമ്മദാലി മാസ്റ്റര്‍ അര്‍ഹനായിരുന്നു. സി.ബി.എസ്.ഇ നോമിനേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അമ്പത് പേര്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. മുഹമ്മദാലി മാസ്റ്റര്‍ക്ക് പുറമേ സൗദിയില്‍ നിന്നും റിയാദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഈ നേട്ടത്തിന് അര്‍ഹനായി.

ce9fa425-3acf-4c0d-b8a3-01bb34b3231fജിദ്ദയ്ക്ക് പുറമേ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും ചുരുങ്ങിയ കാലം കൊണ്ട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയും പാവപ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയും ചെയ്തത് പരിഗണിച്ചാണ് കെ.പി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി സുലൈമാനെ ആദരിച്ചത്.

ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.ഡി.സി അമീര്‍ ഹുസൈന്‍ ബാഖവി ഇരുവര്‍ക്കും മേമെന്‌ടോ സമ്മാനിച്ചു. അഡ്വ.കെ.എച്ച്.എം മുനീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് റാസിഖ് ഉദ്ഘാടനം ചെയ്തു. കെ.സി അബ്ദുറഹ്മാന്‍, ജമാല്‍, ഹനീഫ പാറക്കല്ലില്‍, നാസര്‍ ചാവക്കാട്, മശൂദ് തങ്ങള്‍, ജലീല്‍ കണ്ണമംഗലം എന്നിവര്‍ സംസാരിച്ചു. കെ.പി സുലൈമാന്‍, മുഹമ്മദാലി മാസ്റ്റര്‍ എന്നിവര്‍ മറുപടിപ്രസംഗം നടത്തി.