കാറിനകത്ത് അകപ്പെട്ട കുഞ്ഞിനെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു

Posted on: January 22, 2016 6:09 pm | Last updated: January 22, 2016 at 6:09 pm
car
കാറിനകത്ത് അകപ്പെട്ട കുഞ്ഞിനെ സിവില്‍ ഡിഫന്‍സ് രക്ഷിക്കുന്നു

അബുദാബി: കാറിനകത്ത് അകപ്പെട്ട ഒന്നര വയസുള്ള കുട്ടിയെ അബുദാബി സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കുട്ടിയുടെ സാധന സാമഗ്രികള്‍ കാറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കാറിന്റെ താക്കോല്‍ അകത്തായി കാര്‍ ലോക്കാവുകയായിരുന്നു. കുട്ടി അകത്താവുകയും കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതിരിക്കുകയും ചെയ്തപ്പോഴാണ് സിവില്‍ ഡിഫന്‍സിനെ വിളിച്ചുവരുത്തിയത്.
കാറിന്റെ ചില്ല് ഊരിമാറ്റിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് യാതൊരു പ്രശ്‌നവും നേരിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.