Connect with us

Kerala

സ്വന്തം സമുദായത്തിലെ കുലംകുത്തികളാണ് എന്റെ ശത്രുക്കള്‍: വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ രൂക്ഷ വിമര്‍ശങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി സുധീരന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ തന്നെ വേട്ടയാടുകയാണ്. സ്വന്തം സമുദായത്തിലെ കുലംകുത്തികളാണ് തന്റെ ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു.

കോടതിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണ്. കോടതിയെ ഇവര്‍ക്ക് പുച്ഛമാണ്. ഞാനെന്ന ഭാവമാണ് ഇത്തരക്കാരെ നയിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറാകാന്‍ വിദ്യാസാഗറിന് ആഗ്രഹമുണ്ടായിരുന്നു. അതിനായി കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താനത് ചെയ്ത് കൊടുക്കാത്തതിന്റെ ദേഷ്യമാണ് വിദ്യാസാഗറിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest