Connect with us

International

സിഡ്‌നിയില്‍ കുഞ്ഞിനെയുമായി ട്രെയ്‌നിന് മുന്നില്‍ ചാടിയ യുവതി മരിച്ചു

Published

|

Last Updated

സിഡ്‌നി: സിഡ്‌നിയില്‍ കുഞ്ഞിനെയുമായി ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി മരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അര്‍ച്ചന കുന്നത്ത് എന്ന യുവതി മൂന്ന് വയസുള്ള പെണ്‍കുഞ്ഞിനെയുമായി ട്രെയ്‌നിന് മുന്നില്‍ ചാടിയത്. ഇരുവരേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അര്‍ച്ചന മരിക്കുകയായിരുന്നു. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പാലക്കാട് സ്വദേശിനിയായ അര്‍ച്ചന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

Latest