Connect with us

Kozhikode

ചെന്നൈ ദുരിതം: സാന്ത്വന ദിനം വിജയിപ്പിക്കുക

Published

|

Last Updated

കോഴിക്കോട്: പ്രളയം ദുരിതം വിതച്ച ചെന്നൈയിലെ മനുഷ്യര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങി അത്യാവശ്യങ്ങള്‍ ലഭ്യമാക്കുന്നതിന്ന് എസ് വൈ എസിന്റെ നേതൃത്വത്തില്‍ സുന്നി സംഘകുടുംബം സമാഹരിക്കുന്ന ചെന്നൈ സാന്ത്വനം ഫണ്ട് വിജയിപ്പിക്കാന്‍ എല്ലാ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസ്ഥാന നേതാക്കളായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ് സഖാഫി എന്നിവര്‍ അഭ്യര്‍ഥിച്ചു. ഇന്ന് ജുമുഅക്ക് ശേഷം പള്ളികളിലും കവലകളിലും കലക്ഷന്‍ നടത്തി എസ് വൈ എസ് ജില്ലാ കമ്മിറ്റികള്‍ മുഖേന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.