മില്‍മ സമരം പിന്‍വലിച്ചു

Posted on: December 10, 2015 10:01 pm | Last updated: December 11, 2015 at 12:02 am

milmaതിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ഈ മാസം 16ന് സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം 17 മുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.