കെ എസ് ആര്‍ ടി സി: സംവരണം നോക്കി താത്കാലികരെ സ്ഥിരപ്പെടുത്തും

Posted on: December 8, 2015 5:49 am | Last updated: December 7, 2015 at 11:50 pm

ksrtcതിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ താത്കാലിക ജീവനക്കാരെ സാമുദായിക സംവരണം കണക്കിലെടുത്ത് സ്ഥിരപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുമ്പ് ഇവരെ സംവരണാടിസ്ഥാനത്തിലല്ല നിയമിച്ചത്. ഇതും നിലവിലുള്ള ഹൈക്കോടതി വിധിയും സ്ഥിരപ്പെടുത്തുന്നതിന് തടസ്സമാണ്. പി എസ് സി നിയമനപ്പട്ടിക നിലവിലുള്ളതിനാ ല്‍ അതില്‍ നിന്ന് നിയമിക്കാനാണ് ഹൈക്കോടതി നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.