Connect with us

International

നൈജീരിയയില്‍ ചാവേര്‍ ആക്രമണം; 15 മരണം

Published

|

Last Updated

അബുജ: നൈജീരിയയിലെ ലെയ്ക് ചാഡിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 130ഓളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സ്‌ഫോടന പരമ്പരകളാണ് ഉണ്ടായത്. 15 തദ്ദേശവാസികളെ കൂടാതെ നാല് ചാവേറുകളും കൊല്ലപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ടോടെ തിരക്കേറിയ സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

Latest