Connect with us

Wayanad

നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്; മൂന്ന് പേരെ അറസ്റ്റ് ചെയ്തു നീക്കി

Published

|

Last Updated

കല്‍പ്പറ്റ: അങ്കണ്‍വാടി പെന്‍ഷനേഴ്‌സും താത്കാലിക ജീവനക്കാരും സംയുക്തമായി നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. ഐ എന്‍ ടി യു സി അംഗം വേണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിരാഹാരം ആരംഭിച്ച ഗ്രേസി ജോസഫ്, ഏലിയ പോള്‍, ഫിലോമിന എന്നിവരെ ഡോക്ടര്‍ വന്ന് പരിശോധിച്ച ശേഷം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉടന്‍ തന്നെ റോസകുട്ടി, ജയ എന്നിവര്‍ നിരാഹാരം തുടങ്ങി. അഡ്വ. ജോഷി സിറിയക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. കെ പി സി സി പ്രസിഡന്റ് വി എം, സുധീരനെയും എം എല്‍ എ ഐ.സി. ബാലക്യഷ്ണനെയും സമര നേതാക്കള്‍ കണ്ട് ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ തിങ്കളാഴ്ച്ച ചേരുന്ന നിയമസഭയില്‍ പ്രശ്‌നം സബ്മിഷനായി വച്ച് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി.

Latest