Connect with us

Kerala

ബാര്‍ കോഴക്കേസില്‍ സത്യം ജയിക്കുമെന്ന് കെ.എം.മാണി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സത്യം ജയിക്കുമെന്ന് കെ.എം.മാണി നിയമസഭയില്‍ പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തെക്കുറിച്ച് പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി തന്റെ ഭാഗം കേള്‍ക്കാത്തത് വേദനാജനകമാണെന്നും മാണി പറഞ്ഞു.

ചട്ടം 64 അനുസരിച്ചാണ് അദ്ദേഹം സഭയില്‍ പ്രസ്താവന നടത്തിയത്. അതേസമയം മാണി പ്രസ്താവന നടത്തുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. മാണിയുടെ പ്രസ്താവനക്ക് റൂളിംഗ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ച് അംഗത്തിന് സഭയില്‍ പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ നിലപാടെടുത്തു.

---- facebook comment plugin here -----

Latest