Connect with us

National

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Published

|

Last Updated

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.75 ശതമാനമായി തുടരും. റിവേഴ്‌സി റിപ്പോ നിരക്ക് 5.75 ശതമാനമായി നിലനിര്‍ത്തി. സിആര്‍ആര്‍ നിരക്ക് നാല് ശതമാനവും എസ്എല്‍ആര്‍ 21.5 ശതമാനവുമായി തുടരും.

അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്തില്ലെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ വിലക്കയറ്റം ഉയര്‍ന്നതാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. സെപ്റ്റംബര്‍ 29ന് നടത്തിയ മുന്‍ അവലോകനത്തില്‍ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരുന്നു

---- facebook comment plugin here -----

Latest