Connect with us

Kasargod

മുക്കുട് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി

Published

|

Last Updated

കാഞ്ഞങ്ങാട്: വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി കഴിഞ്ഞ 3 വര്‍ഷക്കാലമായി മുക്കൂട് ഗവ. എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പി ടി എ കമ്മിറ്റിയുടെയും സഹകരണത്തോടെ ജൈവ പച്ചക്കറികൃഷി നടത്തിവരികയാണ്. കീടനാശിനിയുടെ അമിത ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ പൂര്‍ണമായും വേട്ടയാടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളെ കൃഷിയുമായി കോര്‍ത്തിണക്കി വേലാശ്വരം സ്വദേശിയായ എം വി രവീന്ദ്രന്‍ മാസ്റ്ററാണ് കുട്ടികളെ കൃഷിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നത്.
കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ എച്ച് എസ് എസ്, ഹൈസ്‌കൂളിലും യു പി തുടങ്ങി 150ല്‍പരം വിദ്യാലയങ്ങളെ പിന്നിലാക്കി ജില്ലയിലെ മികച്ച ജൈവ പച്ചക്കറിക്കുള്ള വിദ്യാലയമായി മുക്കൂട് ഗവ. എല്‍ പി സ്‌കൂളിനെ തിരഞ്ഞെടുക്കുകയും 10000 രൂപയുടെ കാഷ് അവാര്‍ഡിനും പ്രശസ്തിപത്രത്തിനും അര്‍ഹത നേടുകയും ചെയ്തു. കൂടാതെ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് മികച്ച അധ്യാപക കര്‍ഷകര്‍ക്കുള്ള അവാര്‍ഡും ലഭിക്കുകയുണ്ടായി.

Latest