ജൂനിയര്‍ ഹോക്കി: ഇന്ത്യ ക്വാര്‍ട്ടറില്‍

Posted on: November 18, 2015 5:01 am | Last updated: November 18, 2015 at 1:02 am
SHARE

ക്വാന്റന്‍(മലേഷ്യ): പുരുഷന്‍മാരുടെ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. പൂള്‍ മത്സരത്തില്‍ ചൈനയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്.
പൂളില്‍ തുടരെ മൂന്നാംജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. 2-1ന് ജപ്പാനെയും 5-4ന് മലേഷ്യയെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
ചൈനക്കെതിരെ മന്‍പ്രീത് സിംഗ് ജൂനിയര്‍ (52,67) ഇരട്ടഗോളുകള്‍ നേടി. ഹര്‍മന്‍ പ്രീത് സിംഗ് (16), അജിത് പാണ്‌ഡെ (37) ഓരോ ഗോള്‍ വീതവും നേടി. ചൈനയുടെ ആശ്വാസ ഗോള്‍ നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ഹെയ്ഫിംഗ് ഗുവോ യുടെ വക.

LEAVE A REPLY

Please enter your comment!
Please enter your name here