തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; മരണം 65 ആയി

Posted on: November 16, 2015 1:36 pm | Last updated: November 16, 2015 at 1:37 pm
SHARE

chennai-rain-boat

ചെന്നെ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ഇതുവരെ 65 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ചെന്നൈ, മറീന ബീച്ച് മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. ഇവിടങ്ങളില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

ചെന്നൈയില്‍ 24 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.