ഡല്‍ഹി കേരളാ ഹൗസില്‍ ഗോമാംസം ഉണ്ടെന്ന് ആരോപിച്ച് റെയ്ഡ്

Posted on: October 27, 2015 10:33 am | Last updated: October 28, 2015 at 12:02 am
SHARE

delhi-kerala-house-raidന്യൂഡല്‍ഹി: ഡല്‍ഹി കേരളാ ഹൗസില്‍ പശുവിറച്ചി ഉണ്ടെന്ന് ആരോപിച്ച് റെയ്ഡ് നടത്തി. ഡല്‍ഹി പൊലീസാണ് റെയ്ഡ് നടത്തിയത്. കേരളാ ഹൗസിലെ ജീവനക്കാരുടെ കാന്റീനായ സമൃദ്ധി റെസ്റ്റോറന്റിലായിരുന്നു റെയ്ഡ്. മുപ്പതോളം പൊലീസുകാരായിരുന്നു റെയ്ഡിനെത്തിയത്. എന്നാല്‍ റെയ്ഡില്‍ ബീഫ് പോലും കണ്ടെത്താനായില്ല.
ഒരു മലയാളി യുവാവും രണ്ട് കര്‍ണാടക സ്വദേശികളുമാണ് ഇവിടെ ഗോമാംസം വിളമ്പുന്നതായി പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നായിരുന്നു പൊലീസ് റെസ്റ്റോറന്റിലെത്തി പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു റെയ്ഡ്. സംഭവം വിവാദമായതോടെ കാന്റീനില്‍ തല്‍ക്കാലത്തേക്ക് ബീഫ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഗോവധ നിരോധനമുണ്ടെങ്കിലും എല്ലാ തരം ഇറച്ചിയും നിരോധിച്ചിട്ടില്ല.

അതേസമയം ഡല്‍ഹിയിലെ കേരളാ ഹൗസിലെ പൊലീസ് റെയ്ഡിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തി. റെയ്ഡ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദാദ്രിയിലെ കൊലപാതകത്തിന് പിന്നിലെ ശക്തികള്‍ തന്നെയാണ് റെയ്ഡിന് പിന്നിലെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here