വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബത്തിന് പണം കണ്ടെത്താന്‍: വി എസ്

Posted on: October 2, 2015 9:13 am | Last updated: October 3, 2015 at 12:23 am
SHARE

vs-vellappallyതിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് പണം കണ്ടെത്താനാണെന്ന് വി എസ് ആരോപിച്ചു. സമുദായ നേട്ടമല്ല വെള്ളാപ്പള്ളിയുടെ ലക്ഷ്യം. വെള്ളാപ്പള്ളിയും ഭാര്യയും മകനും മോദിയെ കണ്ടതില്‍നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും വി എസ് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ കള്ളപ്പണത്തെക്കുറിച്ചുള്ള തന്റെ ആരോണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. ഇതിന് മറുപടി പറയേണ്ടത് എസ്എന്‍ഡിപിക്കാരാണെന്നും വി എസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ വഴി വെള്ളാപ്പള്ളി 100 കോടിയുടെ അഴിമതി നടത്തിയതായി വി എസ് ആരോപിച്ചത്. എന്നാല്‍ വിഎസ് ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.