ജില്ലയില്‍ പുതുതായി രൂപവത്കരിച്ച താലൂക്കുകള്‍ക്ക് മറ്റ് ഓഫീസുകള്‍ കൂടി അനുവദിക്കും -മുഖ്യമന്ത്രി

Posted on: August 22, 2015 2:21 am | Last updated: August 22, 2015 at 2:17 pm
SHARE

കാസര്‍കോട്: പുതുതായി രൂപവത്കരിച്ച താലൂക്കുകള്‍ക്ക് മറ്റ് ഓഫീസുകള്‍ കൂടി ക്രമേണ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുതായി അനുവദിച്ച താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. ആവശ്യമായ മറ്റ് ഓഫീസുകള്‍കൂടി അനുവദിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആവശ്യമായ മറ്റ് സംവിധാനങ്ങളോടുകൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജുകട്ടക്കയം(ബളാല്‍), സൗമ്യ വേണുഗോപാലന്‍(കോടോം-ബേളൂര്‍), വിഘ്‌നേശ്വരഭട്ട്(കളളാര്‍), സുപ്രിയ അജിത്ത് (പനത്തടി), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി, ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാധാ സുകുമാരന്‍, വിവി രവി, മറിയാമ്മ ചാക്കോ, പിഎയു പ്രോജക്ട് ഡയറക്ടര്‍ അനില്‍ബാബു, കേരള ഗ്രാമീണ്‍ ബേങ്ക് റീജ്യണല്‍ മാനേജര്‍ ജയിംസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എംവി തോമസ്, സി. രാധ, സത്യന്‍, മിനിചെറിയാന്‍, എപി സഹദേവന്‍, ചന്ദ്രമ്മടീച്ചര്‍, ടി ശാരദ, വാര്‍ഡ് അംഗം സിഎം ഇബ്‌റാഹിം, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി കെ ശ്രീധരന്‍, പി വി മൈക്കിള്‍, സിപി ബാബു, എം വിജയന്‍, വ്യാപാരി വ്യവസായ സമിതി സെക്രട്ടറി എംവി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി കെ അബ്ദുല്ല നന്ദിയും പറഞ്ഞു. അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ കെ.എം രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.