ഷാറൂഖിന്റെ വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നീക്കി

Posted on: August 2, 2015 4:31 pm | Last updated: August 4, 2015 at 12:12 am
SHARE

sharukh khaanമുംബൈ: ബോളിവുഡ് താരവും ഐ പി എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാറൂഖ് ഖാന് വാങ്കഡെ സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. 2012 ഐ പി എല്‍ മല്‍സരത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് ഷാറൂഖിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

കൊല്‍ക്കത്തയുടെ മല്‍സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഷാറൂഖിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഷാറൂഖി ഇവരോട് തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.