മസൂറിയിലെ ഐ എ എസ് അക്കാദമിയില്‍ വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

Posted on: July 10, 2015 9:24 pm | Last updated: July 11, 2015 at 11:25 am
SHARE

itbpഡെറാഡൂണ്‍: മസൂറിയിലെ ഐ എ എസ് അക്കാദമിയില്‍ ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) സൈനികന്‍ സഹപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെപ്പിന്റെ പശ്ചാതലത്തില്‍ അക്കാദമിയില്‍ സുരക്ഷക്കായി വിന്യസിച്ച സൈനികരെ മുഴുവന്‍ മാറ്റി പുതിയ സൈനികരെ നിയമിക്കാന്‍ ഐ ടി ബി പി തീരുമാനിച്ചു.