7.7 കോടി ചെലവില്‍ ഉദ്യാനങ്ങളും പൊതു സ്ഥലങ്ങളും

Posted on: July 3, 2015 5:35 pm | Last updated: July 3, 2015 at 5:35 pm
SHARE

ദുബൈ: 7.7 കോടി ദിര്‍ഹം ചെലവ് ചെയ്ത് ഒമ്പത് ഉദ്യാനങ്ങളും പൊതു സ്ഥലങ്ങളും നിര്‍മിക്കുമെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. നഗരത്തിന്റെ ചില ഭാഗങ്ങളെ ഹരിത വത്കരിക്കുകകൂടി ലക്ഷ്യമാണ്. ജനങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ ഉദ്യാനങ്ങള്‍ അനിവാര്യമാണ്.
62 ലക്ഷം ദിര്‍ഹം ചെലവ് ചെയ്ത് നിര്‍മിക്കുന്ന മുശ്‌രിഫ് പാര്‍ക്കിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. നാദ് അല്‍ ശിബ രണ്ടില്‍ 45 ലക്ഷം ദിര്‍ഹം ചെലവ് ചെയ്ത് ഉദ്യാനം ഡിസംബറില്‍ തുറക്കും. മുഹൈസിന ഒന്നില്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ഉദ്യാന നിര്‍മാണം പൂര്‍ത്തിയാകും. ഇതിന് 25 ലക്ഷം ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഖുര്‍ആന്‍ പാര്‍ക്ക് എന്ന പേരില്‍ 2.6 കോടി ദിര്‍ഹം ചെലവില്‍ ഉദ്യാനം നിര്‍മിക്കുന്നുണ്ട്, ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.