നേപ്പാളില്‍ കുടുങ്ങിയവരില്‍ 70 കോഴിക്കോട്ടുകാരും

Posted on: April 25, 2015 7:57 pm | Last updated: April 26, 2015 at 5:38 pm

CDbjCe4W0AAt2bL

കോഴിക്കോട്: ഭൂകമ്പം നക്കിത്തുടച്ച നേപ്പാളില്‍ കുടുങ്ങിയവരില്‍ 70 കോഴിക്കോട് സ്വദേശികളും. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശികളാണ് ദുരന്തഭൂമിയില്‍ അകപ്പെട്ടത്. ഇവര്‍ സുരക്ഷിതരാണെന്ന് നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. എരഞ്ഞിക്കല വോയിസ് ഓഫ് അമ്പലപ്പടി എന്ന ക്ലബ്ബിലെ അംഗങ്ങളാണ് കുടുംബസമേതം വിനോദയാത്രക്കായി നേപ്പാളിലേക്ക് യാത്രപോയത്.