Connect with us

Kerala

സരിതയുടെ കത്ത് പിടിച്ചെടുത്ത് അന്വേഷണ വിധേയമാക്കണം പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: സരിത തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച കത്ത് പിടിച്ചെടുത്ത് അന്വേഷണ വിധേയമാക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സരിതയുടേതായി പ്രചരിച്ച കത്താണോ, സരിത കൈവശം വച്ചിട്ടുള്ള കത്താണോ യഥാര്‍ഥമെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പി സി ജോര്‍ജ് കത്ത് നല്‍കി.

സരിത വാര്‍ത്താസമ്മേളനത്തില്‍ കാണിച്ച കത്തിലും ജോസ് കെ മാണിയുടെ പേരുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സരിതയുടെ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞപ്പോള്‍ അത് നിരസിക്കപ്പെട്ടു. ജോസ് കെ മാണി ആവശ്യപ്പെട്ടപ്പോള്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷനേതാവിനും ജോസ് കെ മാണിക്കും രണ്ടുനീതി എന്നത് അംഗീകരിക്കില്ലെന്നും പി സി ജോര്‍ജ് കത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest