Connect with us

Kerala

ഏപ്രില്‍ എട്ടിന് വാഹന പണിമുടക്ക്

Published

|

Last Updated

തിരുവനന്തപുരം: ഏപ്രില്‍ എട്ടിന് സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ്, എസ് ടി യു, കെ ടി യു സി തുടങ്ങിയ മോട്ടോര്‍ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ- ട്രക്കര്‍, ജീപ്പ്, ലോറി, മിനി ലോറി, സ്വകാര്യ ബസ് തൊഴിലാളികള്‍ ഒന്നടങ്കമാണ് പണിമുടക്കുന്നത്. ജില്ലയില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ നാല് താലൂക്ക് കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും ആയുര്‍വേദ കോളജ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ഏജീസ് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ പ്രകടനവും നടത്തും. ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധനവിനെതിരെ അടുത്ത മാസം ഒന്ന് മുതല്‍ മോട്ടോര്‍ തൊഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിക്കും. ഏപ്രില്‍ എട്ടിന് തന്നെ മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകള്‍ തീരദേശ ഹര്‍ത്താലിനും കര്‍ഷക സംഘം റബ്ബര്‍ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി മലയോര മേഖലാ ഹര്‍ത്താലിനും നേരത്തെ ആഹ്വാനം ചെയ്തിട്ടുണ്ട്.