മൈനിംഗ് ആന്‍ഡ് ജിയോളജി സേവനങ്ങള്‍ വിരല്‍ തുമ്പിലാക്കാന്‍ തിരക്കിട്ട ശ്രമം; പ്രാഥമിക നടപടികള്‍ പോലും എങ്ങുമെത്തിയില്ല

Posted on: March 7, 2015 4:48 am | Last updated: March 6, 2015 at 11:48 pm
SHARE

തേഞ്ഞിപ്പലം: ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി സേവനങ്ങള്‍ ഇനി മുതല്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട്്് ശ്രമം നടത്തുമ്പോള്‍ ഓണ്‍ലൈന്‍ സര്‍വീസിന്റെ പ്രാഥമിക വിവരങ്ങള്‍ പോലും പല ജില്ലാ ജിയോളജി ഓഫീസുകള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത്് നില്‍കുന്ന പല ജില്ലാ ഓഫീസുകളും ഇന്ന്്് അസൗകര്യങ്ങള്‍ക്ക്്് നടുവില്‍ വീര്‍പ്പ്്് മുട്ടുകയാണ്. വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കാതെയും ജില്ലകളില്‍ താലൂക്ക്്് കേന്ദ്രമാക്കി ഓഫീസ് സ്ഥാപിക്കാതെയുമാണ് ഓണ്‍ലൈന്‍ സര്‍വീസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അപേക്ഷ സമര്‍പ്പിക്കല്‍ മുതല്‍ ഇ പെയ്‌മെന്റ് സര്‍വീസും അപേക്ഷയുടെ നിലവിലുളള സ്ഥിതി പരിശോധിക്കാനും വില്‍പ്പന പാസ് വിതരണവും കണക്കുകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണവും ലീസ് ഉള്‍പ്പെടെയുളള പെര്‍മിറ്റുകളുടെ അനുമതി നല്‍കലും ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി ആരംഭിക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട് ശ്രമിക്കുന്നത്. ജില്ലയിലെ ഓരോ ജിയോളജി ഓഫീസിന്റെ പരിധിയിലുളള മൈനിംഗ് ഏരിയയിലും അസി.ജിയോളജിസ്റ്റും മറ്റും നേരിട്ടെത്തി ജി പി എസ് വഴി നിര്‍ദിഷ്ട ക്വാറികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ലൊക്കേഷനും സെറ്റ് ചെയ്യുകയും ജിയോളജി വകുപ്പ് തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് അതത് ജില്ലാ ജിയോളജി കാര്യാലയങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ നിര്‍ദേശം.ഇ ഗവേണന്‍സിന്റെ ഭാഗമായി ജിയോളജി വകുപ്പ്്് ഓണ്‍ലൈന്‍ സര്‍വീസാക്കി മാറ്റുന്നതിന് വ്യവസായ വകുപ്പ് ഒരോ ജില്ലകള്‍ക്കും താല്‍കാലികമായി ഒരു വാഹനവും ഡ്രൈവറെയും ഡാറ്റാ എന്‍ട്രി ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്. ഡാറ്റാ എന്‍ട്രി ജീവനക്കാരന്‍ ജില്ലാ ഓഫീസിലെ എല്ലാ ഖനന പെര്‍മിറ്റുകളും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യണം . ജില്ലാ ഓഫീസുകളിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കാണ് ഫീല്‍ഡ് സന്ദര്‍ശനവും വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിനുളള ചുമതലയെങ്കിലും പല ജില്ലാ ജിയോളജി ഓഫീസുകളിലും ജിയോളജിസ്റ്റില്ല.അതിനാല്‍ ഓഫീസ് കാര്യങ്ങളും സമയബന്ധിതമായി നല്‍കേണ്ട കുന്നോളം വരുന്ന വിവരാവകാശ വിവരങ്ങള്‍ നല്‍കേണ്ടതിനുളള ചുമതലയും പെര്‍മിറ്റുകള്‍ നല്‍കേണ്ടതിനുളള ചുമതലയും പരാതിക്കാസ്പദമായ സ്ഥല പരിശോധന നടത്തേണ്ട ചുമതലയും ജില്ലാ ഓഫീസുകളിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കാണ.് വരുമാനത്തില്‍ ഒന്നാ സ്ഥാനത്തുളള ഭൂരിപക്ഷം ജില്ലാ ജിയോളജി ഓഫീസുകളിലും വര്‍ഷത്തില്‍ മൂന്ന് കോടിയിലേറെ രൂപയാണ് ലാഭമുളളത്.

താലൂക്കടിസ്ഥാനത്തിലോ ഉപജില്ലാ അടിസ്ഥാനത്തിലോ ഓഫീസുകള്‍ തുടങ്ങി അനധികൃത ഖനനങ്ങളെ കണ്ടെത്തി നിയമ വിധേയമാക്കിയാല്‍ നിലവിലുളള ലാഭത്തേക്കാള്‍ പത്തിരട്ടിയായി വകുപ്പിനെ മാറ്റാന്‍ കഴിയുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൂടാതെ ഇപ്പോള്‍ ഖനനത്തിന്റെ റോയാലിറ്റി മൂന്നിരട്ടി വര്‍ധിപ്പിച്ചതോടെ ലാഭം ക്രമാതീതമായ വര്‍ധിക്കും.
അതേസമയം അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ജിയോളജി പെര്‍മിറ്റുകളും പാസുകളും ഓണ്‍ലൈനാക്കണമെന്ന നിര്‍ബന്ധത്തിലാണ് വ്യവസായ വകുപ്പ് സെക്രട്ടറി പിഎച്ച് കുര്യന്‍.ഇതു സംബന്ധിച്ച് മാസങ്ങളോളമായി ഓരോ മാസത്തിലും കൃത്യമായ വിലയിരുത്തല്‍ യോഗങ്ങള്‍ അദ്ദേഹം വിളിച്ച് ചേര്‍ക്കാറുണ്ട്. യോഗങ്ങളിലെല്ലാം ജില്ലാ ജിയോളജി ഓഫീസുകളിലെ പരാതികളും പ്രശ്‌നങ്ങളും അസൗകര്യങ്ങളും തങ്ങളുടെ വകുപ്പ് തല ഉദ്യോഗസ്ഥരോട് പറയുമ്പോഴും പരിഹാരം ഉടനെയുണ്ടാകുമെന്ന മറുപടിയും കിട്ടും. എന്നാല്‍ സംസ്ഥാനത്തെ ക്വാറി പ്രവര്‍ത്തന പെര്‍മിറ്റുകളുടെ അനിശ്ചിതത്വം കാരണമായി ജില്ലാ ഓഫീസുകളില്‍ ഒരു പരിധി വരെ തിരക്ക് കുറഞ്ഞിട്ടുണ്ട്.ഈ അവസരം മുതലാക്കി ഓണ്‍ലൈന്‍ പദ്ധതി പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥരോടുളള നിര്‍ദേശം. ഓണ്‍ലൈന്‍ സര്‍വീസ് യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കും സ്വന്തമായി ഉപയോഗിക്കാവുന്ന തരത്തിലാണ് സര്‍വീസ് തരപ്പെടുത്തിയാണ് ട്രയലിന് വേണ്ടി ഡയറക്ടര്‍ ഓഫ് മൈനിംഗ് ആന്‍ഡ് ജിയോളജിയുടെ വെബ്‌സൈറ്റില്‍ അപേലോഡ് ചെയ്തത്.