സാംസ്‌കാരിക ഘോഷയാത്രയോടെ മണ്ണാര്‍ക്കാട് പൂരം സമാപിച്ചു

Posted on: March 6, 2015 10:17 am | Last updated: March 6, 2015 at 10:17 am
SHARE

മണ്ണാര്‍ക്കാട്: നഗരം നിറഞ്ഞ സാംസ്‌കാരിക ഘോഷയാത്രയോടെ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനമായി. വളളുവനാട്ടിലെ പ്രധാന ക്ഷേത്രോത്സവങ്ങളിലൊന്നായ അരക്കുര്‍ശ്ശി ഉദയാര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ എട്ടുനാള്‍ നീണ്ടുനിന്ന പൂരാഘോഷങ്ങള്‍ക്കാണ് ഇന്നലെ സമാപനമായത്.
ദേശവേലകളുടെ സംഗമത്തോടെ മണ്ണാര്‍ക്കാട് കൊടിയിറങ്ങി. കഴിഞ്ഞ 7 ദിവസങ്ങളിലായി നടന്ന പൂരാഘോഷങ്ങള്‍ക്ക് വര്‍ണ്ണവാദ്യ വിസ്മയം തീര്‍ത്ത സാംസ്‌കാരിക ഘോഷയാത്രയായ ചെട്ടിവേലയോടെയാണ് സമാപനമായത്.
വിവിധ ദേശങ്ങളില്‍ നിന്ന് ഗജവീരന്‍മാരുടെഅകമ്പടിയോടെ എത്തിയ ദേശവേലകള്‍ നെല്ലിപ്പുഴയില്‍ സംഗമിക്കുകയും തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്രയായാണ് നഗരം ചുറ്റി ഉദയാര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തിലെത്തിയത്. ആയക്കൃരക്കണകകിന് ജനങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. 21 പ്രദക്ഷിണം പൂര്‍ത്തിയാക്കി അത്താഴ പൂജയോതെ പൂരാഘോഷത്തിന് കൊടിയിറങ്ങി. ഘോഷയാത്രക്ക് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ എം പുരുഷോത്തമന്‍, കെ സി സച്ചിതാനന്ദന്‍, ടി ആര്‍ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. സാംസ്‌കാരിക ഘോഷയാത്ര നിരീക്ഷിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് ബാവയും സ്ഥലത്തെത്തി.