Connect with us

Palakkad

ഭവനനിര്‍മാണ പദ്ധതി അപേക്ഷകളില്‍ 10ന് തീര്‍പ്പുകല്‍പ്പിക്കാന്‍ നഗരസഭാ തീരുമാനം

Published

|

Last Updated

പാലക്കാട്: ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഇതുവരെ അപേക്ഷ ലഭിച്ച 102 പേര്‍ക്ക് രണ്ട് സെന്റ് വീതം ഭൂമി നല്‍കുന്നത് 10 ന് ചേരുന്ന ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുവാന്‍ ഇന്നലെ ചേര്‍ന്ന പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭാ പ്രദേശങ്ങളിലെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വിവിധ ക്ഷേമ പെന്‍ഷനുകളിലെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കും.
നഗരസഭാ കൗണ്‍സിലര്‍മാര്‍ എസ്റ്റിമേറ്റെടുത്ത് തയ്യാറാക്കുന്ന വൈദ്യുതീകരണമുള്‍പ്പടെയുള്ള പദ്ധതികള്‍ പൊതുജനാഭിപ്രായം അനുകൂലമാകണമെന്നുള്ള ചട്ടം വേണ്ടെന്നുവെക്കും. സ്വകാര്യ ഫഌറ്റില്‍ നിന്നും വെള്ളം പുറത്തേക്കുകളയാന്‍ ചാലിടാന്‍ അനുമതി നല്‍കിയത് ശരിയായില്ലെന്ന് ബി ജെ പി അംഗം പ്രമീളാ ശശീധരന്‍ പറഞ്ഞു.
യാക്കര-തിരുനെല്ലായ് റോഡരികിലെ ഓടകളിലെ മാലിന്യം ഉടന്‍ നീക്കം ചെയ്യുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു. എന്‍ ശിവരാജന്‍, സി കൃഷ്ണകുമാര്‍, അഷ്‌ക്കര്‍, പി എം ഇസ്മയില്‍, അബ്ദുള്‍ അസീസ്, ഭവദാസ്, എന്‍ സജിത, പ്രമീളാ ശശീധരന്‍, സ്മിതേഷ്, കുമാരി, സഹദേവന്‍ സംസാരിച്ചു.

Latest