Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം സമ്മേളന പരസ്യപ്രചാരണങ്ങള്‍ക്ക് സമാപനമാകുന്നു; നാടെങ്ങും ആരവങ്ങള്‍

Published

|

Last Updated

ചെര്‍പ്പുളശേരി: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് അവസാന ഇനമായ ആരവം നാടെങ്ങും സജീവമാകുന്നു. ചെര്‍പ്പുളശേരി സോണ്‍തല പ്രചരണ കൊട്ടിക്കലാശം ഇന്ന് ചെര്‍പ്പുളശേരി ടൗണില്‍ നടക്കും. ചെര്‍പ്പുളശേരി, നെല്ലായ,തൃക്കിടീരി സര്‍ക്കിളുകളിലെ പ്രവര്‍ത്തകര്‍ ബൈക്ക് റാലികളിലായി സര്‍ക്കിള്‍ പര്യടനം പൂര്‍ത്തിയാക്കിമൂന്നിന് മോസ്‌കോ പൊട്ടച്ചിറയില്‍ സംഗമിക്കും, മൂന്നരക്ക് മോസ്‌കോപൊട്ടച്ചിറയില്‍ നിന്ന് ചെര്‍പ്പുളശേരിയിലേക്ക് റോഡ് ഷോ നടത്തും. വൈകീട്ട് അഞ്ചിന് ടൗണില്‍ സ്വഫ് വ പരേഡ് നടക്കും. സുന്നിസെന്ററില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഓപ്പണ്‍ സ്റ്റേജില്‍ സമാപിക്കും. വൈകീട്ട് ആറരക്ക് പ്രചരണസമ്മേളനം നടക്കും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി മലപ്പുറം മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പ്രചരണത്തിന്റെ ഭാഗമായി സോണ്‍ തല ഉണര്‍ത്തുജാഥ മാവുണ്ടിരികടവില്‍ സമാപിച്ചു. എഴുവന്തല, പേങ്ങാട്ടിരി, കൃഷ്ണപടി, മോളൂര്‍, മുണ്ടക്കോട്ടുകുര്‍ശി, കയിലിയാട്, ചളവറ, പാണ്ടമംഗലം, ചെര്‍പ്പുളശേരി, പട്ടിശേരി, തച്ചങ്ങനാട്, കുളപ്പട, കാറല്‍മണ്ണ, നെല്ലായ സിറ്റി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ കുഞ്ഞുമൊയ്തു അല്‍ഹസനിപാലക്കോട്, ഉമര്‍സഖാഫി മാവുണ്ടിരി, ഇര്‍ഷാദ് ഹുസ്സൈന്‍, അശറഫ് സഖാഫി, അനസ് സഅദി, ഖാലിദ് അല്‍ഹസനി, മുസ്തഫ അശറഫി, ഇബ്രാഹിം സഖാഫി മോളൂര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
കൊപ്പം: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി എസ് വൈ എസ് കൊപ്പം സോണ്‍ കൊപ്പം ടൗണില്‍ സമ്മേളന ആരവം നടത്തി.
മൊയ്തീന്‍കുട്ടി അല്‍ഹസനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു. സി അലിയാര്‍ അഹ്‌സനി, ഉമര്‍ മദനി, സഈദ് കൈപ്പുറം, ഉമര്‍ അല്‍ഹസനി, യൂസുഫ് സഖാഫി, ആബിദ് സഖാഫി, ബശീര്‍ റഹ്മാനി, റസാഖ് മിസ് ബാഹി, അലി കെ പൈലിപ്പുറം ഖാദര്‍ ചുണ്ടമ്പറ്റ പ്രസംഗിച്ചു.

Latest