Connect with us

National

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത ശൈത്യം തുടരുന്നു. ഇന്നലെ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ മൈനസ് പത്ത് ഡിഗ്രി താഴെ വരെ അന്തരീക്ഷ ഊഷ്മാവ് എത്തി.
ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ 2.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതിശൈത്യത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസം നാല് വരെ മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

---- facebook comment plugin here -----

Latest