Connect with us

Malappuram

റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ആട്ടപ്പൊടി പാക്കറ്റില്‍ ചത്ത എലി

Published

|

Last Updated

എടപ്പാള്‍: റേഷന്‍ കടയില്‍ നിന്നും വാങ്ങിയ ആട്ട പേക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തി. ചേകന്നൂരിലെ റേഷന്‍ കടയില്‍ നിന്നും കഴിഞ്ഞ ദിവസം ചേകന്നൂര്‍ പട്ടമ്മാരുടെ വളപ്പില്‍ അബ്ദുല്‍ഗഫൂര്‍ വാങ്ങിയ സപ്ലൈകോയുടെ ആട്ടപേക്കറ്റിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് ഭക്ഷണം ഉണ്ടാക്കുന്നതിനായി ആട്ട പേക്കറ്റ് പൊട്ടിച്ചത്. പേക്കറ്റിനകത്ത് നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് എലിയെ കണ്ടെത്തിയത്. സിവില്‍ സപ്ലൈസ് വകുപ്പിന് പരാതി നല്‍കുമെന്ന് ഗഫൂര്‍ അറിയിച്ചു.

Latest